തടിയമ്പാട് ടൗണിൽ അഴിഞ്ഞുവീണു കിടക്കുന്ന കേബിളുകൾ പൊതുജനങ്ങൾക്ക് അപകടഭീഷണി ആകുന്നു. ബിഎസ്എൻഎലിന്റെ ഉപയോഗശൂന്യമായ കേബിളാണ് കാലങ്ങളായി പ്രദേശവാസികൾക്ക് അപകടം വരുത്തുന്നത് എന്ന് വ്യാപാരികളും നാട്ടുകാരും ആരോപിച്ചു.
ഏറെ നാളുകളായി തടിയമ്പാട് സെൻട്രൽ ജംഗ്ഷനിൽ അപകട ഭീഷണി ഉയർത്തുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഉപയോഗശൂന്യമായ കേബിളുകൾ . തടിയമ്പാട് സ്വദേശിയായ വയോധിക അടുത്തിടെ കേബിളിൽ കാൽ കുരുങ്ങി വീണ് അപകടത്തിൽ പെടുകയും ഇവരുടെ മുട്ടിനു മുകളിൽ വച്ച് കാൽ ഒടിയുകയും ചെയ്തു.
ഇടുക്കി മെഡിക്കൽ കോളേജിൽ ഇവർ ഇപ്പോൾ ചികിത്സയിലാണ്, എന്നാൽ ഈ അപകടത്തിന് ശേഷവും കേബിളുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഉദ്യോഗസ്ഥർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നു.
തടിയമ്പാട് ഓട്ടോറിക്ഷ സ്റ്റാൻഡിനോട് ചേർന്ന് പ്രധാന ജംഗ്ഷനിലാണ് ഇത്തരത്തിൽ കേബിളുകൾ വീണ് കിടക്കുന്നത്. ഇടുങ്ങിയ ഈ ഭാഗത്തുകൂടി കാൽനടയാത്രയും ദുഷ്കരമാണ്. പലപ്പോഴായി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഈ കേബിളുകളിൽ തട്ടി അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി കേബിളുകൾ നീക്കംചെയ്ത് പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം