ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഫുട്ബോള്‍ ഇതിഹാസം സര് ബോബി ചാള്ട്ടണ് (86) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനായി ഫുട്ബോള്‍ ലോകകപ്പ് കിരീടം നേടിയ താരമാണ് ചാള്ട്ടണ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാള്ട്ടണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയാണ് തന്റെ ഫുട്ബോള്‍ കരിയറിലെ ഭൂരിഭാഗം സമയവും മാറ്റിവെച്ചത്.
ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച ചാള്ട്ടണ് 2015 വരെ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായിരുന്നു. 49 ഗോളുകളാണ് ചാള്‍ട്ടന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 2015-ല്‍ വെയ്ന്‍ റൂണിയാണ് ഈ റെക്കോഡ് പിന്നീട് മറികടന്നത്.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 758 മത്സരങ്ങള്‍ കളിച്ച് 249 ഗോളുകള്‍ നേടാന്‍ ചാള്ട്ടണ് സാധിച്ചു. യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ചാള്ട്ടണ്. ലോകകപ്പ് നേടിയതാണ് അന്താരാഷ്ട്ര തലത്തിലെ ഏറ്റവും ശ്രദ്ധേയ നേട്ടം.
ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടത്തിൽ സുപ്രധാന പങ്കായിരുന്നു ബോബി ചാൾട്ടൺ വഹിച്ചത്. പോർച്ചുഗലിനെതിരായ സെമിഫൈനലിൽ നേടിയ രണ്ട് ഗോളുകളടക്കം മൊത്തം മൂന്ന് ഗോളുകളാണ് 1966 ലോകകപ്പിൽ ചാൾട്ടൺ നേടിയത്.
ഫുട്ബോളില്‍ നിന്ന് വിരമിച്ചശേഷം 39-ാം വയസ്സില്‍ തന്നെ ചാള്ട്ടണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഡയറക്ടറായി. ദീര്‍ഘകാലം യുണൈറ്റഡിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ച ചാള്‍ട്ടന്റെ പേരില്‍ ക്ലബ്ബ് ഒരു ഫൗണ്ടേഷന് തുടക്കമിട്ടിരുന്നു. ബോബി ചാള്ട്ടണ് ഫൗണ്ടേഷന് എന്ന പേരില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ യുണൈറ്റഡ് ചെയ്തുവരുന്നുണ്ട്.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം