മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. 229 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക തകര്‍ത്തെറിഞ്ഞത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 400 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 22 ഓവറില്‍ വെറും 170 റണ്‍സിന് ഓള് ഔട്ടായി.
43 റൺസെടുത്ത മാർക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഗസ് അതിക്സൺ 35 റൺസെടുത്തു. ഇരുവരും എട്ടാം വിക്കറ്റിൽ സ്ഥാപിച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ നില അല്പമെങ്കിലും മെച്ചപ്പെടുത്തിയത്. റീസി ടോപ്ലി എന്ന പത്താമൻ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യാനെത്തിയില്ല. 84ന് ഏഴ് എന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ട് 170ൽ എത്തിയത്.
ഗെറാൽഡ് കോയിറ്റ്സെ മൂന്ന് വിക്കറ്റും ലുങ്കി എൻഗിഡി മാർക്കോ ജാനേസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. ഇത് രണ്ടാം തവണയാണ് ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക എതിരാളികള്‍ക്ക് 400-ഓ അതിലധികമോ റണ്‍സ് വിജയലക്ഷ്യമായി വെയ്ക്കുന്നത്. സെഞ്ച്വറിയടിച്ച ഹെയിൻറിച്ച് ക്ലാസനാണ്(109) ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്കോറിന് പിന്നിൽ. റീസ ഹെൻഡ്രിക്സ് (85), മാർക്കൊ യാൻസൺ (75), വാൻ ഡെർ ഡൂസൻ (60) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. വാൻ ഡെർ ഡൂസനും റീസ ഹെൻഡ്രിക്സും ചേർന്ന് രണ്ടാം വിക്കറ്റിൽ 121 റൺസ് ചേർത്ത് കൂറ്റൻ സ്കോറിലേക്കുള്ള അടിസ്ഥാനം സജ്ജമാക്കി.
ആദിൽ റഷീദാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വരൾച്ച അവസാനിപ്പിച്ചത്. 61 പന്തിൽ 60 റൺസെടുത്ത വാൻ ഡെർ ഡൂസനെയാണ് ആദിൽ റഷീദ് മടക്കിയത്. ഹെൻഡ്രിക്സ് 75 പന്തിൽ 85 റൺസെടുത്തു. ഇരുവരും പുറത്തായ ശേഷം ക്രീസിലൊന്നിച്ച നായകൻ എയ്ഡൻ മാർക്രവും ഹെയിൻറിച്ച് ക്ലാസനും ചേർന്ന് റൺറേറ്റുയർത്തി. ക്ലാസൻ മൂന്നക്കം കടന്നത് 61 പന്തിലാണ്. ക്ലാസൻ – യാൻസൺ സഖ്യം കൂട്ടിച്ചേർത്തത് 151 റൺസാണ്. അവസാന ഓവറിലാണ് ക്ലാസൻ പുറത്തായത്. യാൻസൺ ആറ് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 75 റൺസെടുത്തു. 42 പന്തുകളിൽനിന്നാണ് യാൻസൺ7 5 റൺസ് അടിച്ചുകൂട്ടിയത്.
റീസ് ടോപ്ലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ആദില്‍ റഷീദും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം