മനാമ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കി ബഹ്റൈനിലെ ആശുപത്രി അധികൃതര്‍. പലസ്തീനെതിരായി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്ന കുറ്റം ചുമത്തിയാണ് ബഹ്റൈനിലെ റോയല്‍ ഹോസ്പിറ്റല്‍ ഇന്ത്യന്‍ ഡോക്ടറായ ഡോ. സുനില്‍ റാവുവിനെ പുറത്താക്കിയത്.
ഗാസയില്‍ നിരന്തരം ബോംബാക്രമണം നടത്തുന്ന ഇസ്രയേലിനെ പിന്തുണച്ചതിനാണ് പുറത്താക്കുന്നതെന്ന് റോയല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. സമൂഹമാധ്യമമായ എക്സിലാണ് ഡോ. സുനില്‍ റാവു ഇസ്രയേലിനെ പിന്തുണച്ച് പോസ്റ്റിട്ടത്.
“ഡോ. സുനില്‍ റാവു നമ്മുടെ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡോക്ടറുടെ അഭിപ്രായം ആശുപത്രിയുടെ മൂല്യങ്ങളെയോ അഭിപ്രായത്തെയോ പ്രതിനിധീകരിക്കുന്നില്ല. ഇതിനെതിരെ ഉചിതമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ സേവനം അടിയന്തിരമായ റദ്ദാക്കിയതായി അറിയിക്കുന്നു”.- ഇതാണ് ബഹ്റൈല്‍ റോയല്‍ ആശുപത്രി നല്കുന്ന വിശദീകരണം.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം