1) സംസ്കൃത സര്‍വകലാശാലഃ പരീക്ഷ സമയത്തിൽ മാറ്റം
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഒക്ടോബർ – നവംബർ മാസങ്ങളിലെ വെളളിയാഴ്ചകളിൽ നടത്തുന്ന സർവ്വകലാശാല പരീക്ഷകളുടെ സമയക്രമം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
2) സംസ്കൃത സര്‍വകലാശാലഃ 16ലെ മാറ്റിവച്ച പരീക്ഷകൾ 25ന്
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഒക്ടോബർ 16ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ഒക്ടോബർ 25ന് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.
3) സംസ്കൃത സര്‍വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഒക്ടോബർ 26, 30 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്സി. പരീക്ഷകൾ നവംബർ രണ്ടിന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഒക്ടോബർ30ലെ മൂന്നാം സെമസ്റ്റർ എം. എസ്. ഡബ്ല്യു പരീക്ഷകൾ ഒക്ടോബർ 31ലേയ്ക്കും, ഒക്ടോബർ 31ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ നവംബർ മൂന്നിലേയ്ക്കും മാറ്റിയിട്ടുണ്ട്. ഒക്ടോബർ 26ന് നടക്കേണ്ട മൂന്നാം സെമസ്റ്റർ എം. എ. /എം. എസ്സി./ എം. എസ്. ഡബ്ല്യു. പരീക്ഷകൾക്കും മാറ്റമുണ്ട്. ഒക്ടോബർ 20ന് നടത്തേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ എം. പി. ഇ. എസ്. പരീക്ഷകൾ ഒക്ടോബർ 26ന് നടക്കും. ഒക്ടോബർ 20ന് നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകൾ നവംബർ ആറിന് നടക്കും. ഒക്ടോബർ 19, 25 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ ഒക്ടോബർ 31ന് നടക്കുമെന്നും സർവ്വകലാശാല അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം