കണ്ണൂർ: ദസറ ആഘോഷത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെ കണ്ണൂർ മേയറെയും കോർപറേഷൻ ജീവനക്കാരെയും കയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അലവിൽ സ്വദേശി ജബ്ബാറിനെ(45) ആണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മേയർ അഡ്വ. ടി.ഒ.മോഹനനാണ് മർദനമേറ്റത്.
കലക്ടറേറ്റ് മൈതാനിയിൽ നടന്ന ദസറ ആഘോഷത്തിനിടെയായിരുന്നു സംഭവം. കണ്ണൂർ ഷെരീഫിന്റെ ഗാനമേള നടക്കുന്നതിനിടെ ഇയാൾ സ്റ്റേജിലേക്കു പാഞ്ഞുകയറി നൃത്തം ചെയ്തു. ഇയാൾ ട്രൂപ്പിന്റെ ഭാഗമല്ലെന്ന് ഗാനമേള സംഘം അറിയിച്ചതോടെയാണ് മേയർ ഇടപെട്ടത്. ഇയാളെ വേദിയിൽനിന്ന് മാറ്റാൻ വൊളണ്ടിയർമാർക്കൊപ്പം മേയറും വേദിയിലെത്തുകയായിരുന്നു.
തുടർന്ന് പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ മേയറെ ശക്തിയോടെ പിന്നിലേക്കു പിടിച്ചുതള്ളിയത്. തുടർന്ന് ടൗൺ പൊലീസ് ജബ്ബാറിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു വൊളണ്ടിയർമാർക്കും പരുക്കേറ്റു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അതെസമയം, കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന് പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തി. കസ്റ്റഡിയിലെടുത്ത പ്രതി ജബ്ബാറിനെ 20 മിനിറ്റിനുളളില്‍ പൊലീസ് വിട്ടയച്ചുവെന്നും പിന്നീട് പ്രതി വീണ്ടും വേദിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും മദ്യലഹരിയിലായിരുന്ന ഇയാളെ യാതൊരു പരിശോധനക്കും വിധേയമാക്കിയില്ലെന്നും മേയര്‍ ടി.ഒ മോഹനന് ആരോപിച്ചു. മേയറെയും കൗണ്‍സിലര്‍മാരെയും കയ്യേറ്റം ചെയ്ത പ്രതിയെ മിനിറ്റുകള്‍ക്കുളളില്‍ വിട്ടയച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം