ഗുരുഗ്രാം:ഇന്ത്യയിലെ മുൻ നിര ടെലി കമ്മ്യൂണിക്കേഷൻസ് സേവന ദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ വീഡിയോ സ്ട്രീമിംഗ് സേവനമായ എക്സ്ട്രീം പ്ലേ ഒക്ടോബറിൽ 50 ലക്ഷം പെയ്ഡ് സബ്സ്ക്രൈബർമാർ എന്ന നാഴികക്കല്ല് താണ്ടിയതായി പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒടിടി അഗ്രിഗേറ്ററായും അത് തുടരുന്നു.
ഒരു ആപ്പിനുള്ളിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബൊക്കെ നൽകുന്നു എയർടെൽ എക്സ്ട്രീം പ്ലേ. സോണി ലിവ്, ലയൺസ്റ്റ് പ്ലേ, ചൗപാൽ, ഹോയായ്, ഫാൻകോഡ്, മനോരമമാക്സ്, ഷീമാരൂമി, ആൾട്ട് ബാലാജി, അൾട്രാ, ഇറോസാ, ഇപിഐകോൺ, ഡോക്യുബേ, പേഫ്ളിക്സ് തുടങ്ങിയ പങ്കാളികളിലൂടെ ഇപ്പോൾ ഉപഭോക്താക്കൾക്ക് പ്രീമിയം ഉള്ളടക്കങ്ങൾ ലഭ്യമാകുന്നു. 148 രൂപ ചുരുങ്ങിയ റീചാർജ്ജ് നൽകി കൊണ്ട് 20 കണ്ടന്റ് പങ്കാളികളിലൂടെ 40,000-ൽ പരം സിനിമകളും ഷോകളും എയർടെൽ എക്സ്ട്രീം ആപ്പിലൂടെ കാണാവുന്നതാണ്.
ഈ നാഴികക്കല്ല് താണ്ടിയതിനെ കുറിച്ച് പരാമർശിക്കവെ എയർടെൽ ഡിജിറ്റലിന്റെ സി ഇ ഒ ആദർശ് നായർ പറഞ്ഞു: “ഇന്ത്യയിൽ 40-ൽ പരം ഒടിടി ആപ്പുകളും വിശാലമായ പ്രീമിയം വീഡിയോ ഉള്ളടക്കങ്ങളും ഉണ്ടെങ്കിലും ഈ ഉള്ളടക്കങ്ങൾ കണ്ടെത്തി അതിന് പണം നൽകുന്നത് വലിയൊരു വെല്ലുവിളിയാണ്.എന്നാൽ എയർടെൽ എക്സ്ട്രീം പ്ലേ ഇത്തരത്തിലുള്ള പ്രീമിയം ഒടിടി ആപ്പുകളുടെ ഏറ്റവും വലിയ ഒരു നിര തന്നെയാണ് ഒരു ആപ്പിനകത്ത് ഒരേ ഒരു വില നൽകി കൊണ്ട് കാണുവാൻ സഹായിക്കുന്നത്.ഈ അടുത്ത കാലത്ത് ആൾട്ട് ബാലാജി, ഫാൻകോഡ്, പ്ലേഫ്ളിക്സ് എന്നിവയും ഞങ്ങൾ കൂട്ടിച്ചേർത്തു.ഏറ്റവും വിശാലമായ പ്രീമിയം ഉള്ളടക്കവും 2 കോടി സബ്സ്ക്രൈബർമാരും എന്ന ഞങ്ങളുടെ വലിയ അഭിലാഷത്തിനോട് അതിലൂടെ കൂടുതൽ അടുക്കുകയും ചെയ്തു.
വൈവിധ്യമാർന്ന പരമ്പരകൾ, സിനിമകൾ, കായിക മത്സരങ്ങൾ എന്നിവ ഈ പ്ലാറ്റ്ഫോമിന് വൻ തോതിൽ ഉപയോക്താക്കളേയാണ് വൈകിയെങ്കിലും സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമിൽ ചെലവഴിക്കുന്ന 47% സമയവും സ്കാരം 2023, സ്കാം 1992 എന്നിങ്ങനെയുള്ള പരമ്പരകൾ കാണുന്നതിനാണ്. അതേസമയം 37% സമയം ചെലവഴിച്ചു കൊണ്ട് സിനിമകൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഇതിൽ തന്നെ പ്രാദേശിക ബ്ലോക്ക് ബസ്റ്ററുകളായ ക്യാരി ഓൺ ജട്ട (പഞ്ചാബി), പോർ തൊഴിൽ (തമിഴ്) വോയ്സ് ഓഫ് സത്യനാഥൻ (മലയാളം)എന്നിവയാണ് മുന്നിൽ നിൽക്കുന്നത്. ഏഷ്യൻ ഗെയിംസും, ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയുമൊക്കെ വന്നെത്തിയതോടെ കായിക മത്സരങ്ങളും ആരാധകരുടെ പ്രിയ വിഷയമായി മാറി. കൂടുതൽ വിവരങ്ങൾക്ക്സന്ദർശിക്കുക: https://www.airtelxstream.in/
https://www.youtube.com/watch?v=AA21AIRwHYs
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം