ഖ്നൗ: 2023 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക. നെതര്‍ലന്‍ഡ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക വിജയമാഘോഷിച്ചത്. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നാലാമനായിറങ്ങി പുറത്താവാതെ 91* റണ്‍സെടുത്ത സദീര സമരവിക്രമയാണ് ശ്രീലങ്കയുടെ വിജയശില്പി. സദീരയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.
മറുപടി ബാറ്റിംഗില്‍ ടീം സ്കോര്‍ 4.3 ഓവറില്‍ 18 റണ്‍സില്‍ നില്‍ക്കേ കുശാല്‍ പെരേരയെ (8 പന്തില്‍ 5) ശ്രീലങ്കയ്ക്ക് നഷ്ടമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ നായകന് കുശാല്‍ മെന്‍ഡിസിനും (17 പന്തില്‍ 11) തിളങ്ങാനായില്ല. ഇതിന് ശേഷം അര്‍ധസെഞ്ചുറികളുമായി പാതും നിസങ്കയും സദീര സമരവിക്രമയുമാണ് ലങ്കയെ പ്രതീക്ഷകളിലേക്ക് തിരികെ കൊണ്ടുവന്നത്. 52 പന്തില്‍ 54 റണ്‍സെടുത്ത നിസങ്കയ്ക്ക് പിന്നാലെ ചരിത് അസലങ്ക 66 പന്തില്‍ നേടിയ 44 ഉം ധനഞ്ജയ ഡി സില്‍വയുടെ 37 പന്തില്‍ 30 ഉം ലങ്കയ്ക്ക് കരുത്തായി. 48.2 ഓവറില്‍ ടീം ജയിക്കുമ്പോള്‍ സദീര സമരവിക്രമയും (107 പന്തില്‍ 91*), ദുഷന്‍ ഹേമന്തയും (3 പന്തില്‍ 4*) ലങ്കയ്ക്കായി ക്രീസിലുണ്ടായിരുന്നു.
നെതര്‍ലന്‍ഡ്സിനായി ആര്യന് ദത്ത് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡച്ച് ടീം 49.4 ഓവറില്‍ 262 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഒരു ഘട്ടത്തില്‍ 21.2 ഓവറില്‍ 91 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ഡച്ച് ടീമിന് ഏഴാം വിക്കറ്റില്‍ ഒന്നിച്ച സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ് – ലോഗന് വാന്‍ ബീക് സഖ്യമാണ് തുണയായത്. 130 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ടീമിനെ 200 കടത്തിയ ശേഷമാണ് പിരിഞ്ഞത്.
82 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 70 റണ്‍സെടുത്ത സൈബ്രാന്‍ഡാണ് ടീമിന്റെ ടോപ് സ്കോറര്‍. 75 പന്തുകള്‍ നേരിട്ട വാന്‍ ബീക് 59 റണ്‍സെടുത്തു. ക്ഷമയോടെ വിക്കറ്റ് ബാറ്റ് വീശിയാണ് ഇരുവരും സ്കോര്‍ ഉയര്‍ത്തിയത്.
നാല് വിക്കറ്റ് വീതം വീഴ്ത്തിയ ദില്ഷന് മധുഷങ്കയും കസുന്‍ രജിതയും ലങ്കയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം