റിയാദ്: ഗസ്സയിൽ അടിയന്തിരമായി വെടിനിർത്തൽ വേണമെന്ന് റിയാദിൽ ചേർന്ന ജിസിസി, ആസിയാൻ രാജ്യങ്ങളുടെ സംയുക്ത ഉച്ചകോടി. 1967ലെ അതിർത്തികളോടെ സ്വതന്ത്ര ഫലസ്തീൻ രൂപീകരിക്കുകയാണ് പ്രശ്‌നത്തിനുള്ള പരിഹാരമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉച്ചകോടിയിൽ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തി ആശങ്കയറിയിച്ചു.
ജിസിസി ആസിയാൻ വ്യാപാര വാണിജ്യ സഹകരണം ലക്ഷ്യം വെച്ച് നേരത്തെ തീരുമാനിച്ചതായിരുന്നു ഉച്ചകോടിയെങ്കിലും ഗസ്സ വിഷയം ചർച്ച ചെയ്താണിത് തുടങ്ങിയത്. 1967 ലെ അതിർത്തിയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് പശ്ചിമേഷ്യൻ സംഘർഷത്തിന് നീതിപൂർവകമായ പരിഹാരം ഉറപ്പുവരുത്തുക മാത്രമേ വഴിയുള്ളൂ എന്ന് അധ്യക്ഷനായ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ആസിയാൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ച ഇന്ത്യോനേഷ്യൻ പ്രധാനമന്ത്രിയും ഗസ്സ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിനാണ് പരിഹാരം വേണ്ടതെന്ന് പറഞ്ഞു. വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ആസിയാൻ രാജ്യങ്ങളും ജിസിസി രാജ്യങ്ങളും തീരുമാനിച്ചു. ഖത്തർ അമീർ ഉൾപ്പെടെ വിവിധ രാഷ്ട്ര നേതാക്കളെ സൗദി കിരീടാവകാശി നേരിട്ട് കണ്ട് സംസാരിച്ചു.
യുഎഇയില്‍ ഇനി നോട്ടറി സേവനം ഇംഗ്ലീഷ് ഭാഷയില്‍
സൗദിക്കും ഖത്തറിനും പുറമെ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരും ഉച്ചകോടിയിൽ പങ്കെടുത്തു. ആസിയാൻ രാജ്യങ്ങളായ ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരും ഗസ്സക്ക് അനുകൂലമായാണ് സംസാരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം