എറണാകുളം: പെരുമ്പാവൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തിയ രണ്ട് കോടി രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ രണ്ടു പേര് അറസ്റ്റിലായി. ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹന്‍, കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ.സജീവ് എന്നിവരെയാണ് എറണാകുളം റൂറല്‍ ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
പണം കടത്താന്‍ ശ്രമിച്ചത് വെള്ള സ്വിഫ്റ്റ് കാറില്‍ ആയിരുന്നു. കാറിന്റെ ഡോറിനുള്ളില്‍ പണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരില്‍ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന. കാറില്‍ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യും കുഴല്‍പ്പണത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.പി ജുവനപ്പടി മഹേഷ്, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ എസ്.പി പി പി ഷംസ്, ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, എസ്ഐമാരായ റിന്‍സ്. എം തോമസ്, ജോസി .എം ജോണ്സന് , എ.എസ്.ഐ എം.ജി ജോഷി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.കെ. മീരാന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം