കൊച്ചി: സ്ഥാപകദിനാഘോഷത്തോടും ഉത്സവ സീസണോടുമനുബന്ധിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. പരിഷ്ക്കരിച്ച നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തേക്കുള്ള, കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് ലഭിക്കുക. കാലാവധിക്കു മുന്‍പ് പിൻവലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് 7.90 ശതമാനമാണ് പുതിയ നിരക്ക്. മറ്റുള്ളവര്‍ക്ക് യഥാക്രമം 7.65 ശതമാനവും 7.40 ശതമാനവുമാണ് 400 ദിവസത്തെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം