കുന്നംകുളം: 65-ാമത് സംസ്ഥാന കായികമേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം. 266 പോയന്റോടെയാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. പാലക്കാടിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.
96 ഇനങ്ങളിൽ നിന്ന് 28 സ്വർണവും 27 വെളളിയും 12 വെങ്കലവും അടക്കം 266 പോയിന്റോടെ പാലക്കാട് ഒന്നാമതെത്തി. സ്കൂളുകളിൽ കഴിഞ്ഞവർഷത്തെെ ചാമ്പ്യൻപട്ടം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ( 57 പോയിന്റ് ) നിലനിറുത്തി.
13 സ്വർണ്ണവും 22 വെളളിയും 20 വെങ്കലവുമായി 168 പോയിന്റോടെയാണ് മലപ്പുറം രണ്ടാമതെത്തിയത്. മൂന്നാം സ്ഥാനം കോഴിക്കോടിനാണ്. പത്ത് സ്വർണവും ഏഴ് വെളളിയും 12 വെങ്കലവുമായി 95 പോയിന്റ് നേടിയാണ് കോഴിക്കോട് മൂന്നാമതെത്തിയത്. സ്കൂളുകളിൽ എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ്. (46) രണ്ടാമതും പാലക്കാട് കല്ലടി എച്ച്.എസ്. എസ് കുമരംപുത്തൂർ (43 ) മൂന്നാമതുമെത്തി.
പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ കെ.കിരൺ, പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ.ബിജോയ്, കാസർകോഡ് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ കെ.സി. സർവൻ, കാസർകോട് ഉദിനൂർ ജി.എച്ച്.എസ്.എസിലെ വി.അനുപ്രിയ, പാലക്കാട് മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ പി.അഭിറാം എന്നിവരാണ് മീറ്റ് റെക്കാഡുകൾ തിരുത്തിയത്. സർവന്‍ രണ്ട് മീറ്റ് റെക്കാഡുകളുണ്ട്. ഒൻപത് പേർ വ്യക്തിഗത ചാമ്പ്യൻമാരായി. നാല് പേർ ട്രിപ്പിൾ സ്വർണ്ണം നേടി.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. 2019, 2022 വർഷങ്ങളിലും പാലക്കാടിനായിരുന്നു ചാമ്പ്യൻപട്ടം. കഴിഞ്ഞവർഷം 269 പോയിന്റോടെയായിരുന്നു പാലക്കാടിന്റെ നേട്ടം. രണ്ടും മൂന്നും സ്ഥാനങ്ങളിൽ മലപ്പുറവും കോഴിക്കോടും തന്നെയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം