ന്യൂഡല്‍ഹി: തോട്ടിപ്പണി നിരോധിക്കണമെന്ന് സുപ്രീം കോടതി. തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. മനുഷ്യന്റെ അന്തസ് നിലനിര്‍ത്തണമെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി.
തോട്ടിപ്പണി നിരോധനം, ഇത് ചെയ്യുന്നവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളില്‍ പതിനാല് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. തോട്ടിപ്പണി പൂര്‍ണമായി അവസാനിപ്പിക്കാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടല്‍ ആവശ്യമാണ്. ആധുനിക കാലത്തും രാജ്യത്ത് ഈ തൊഴില്‍രീതി തുടരുന്നത് അപമാനമാണെന്ന് കോടതി പറഞ്ഞു.ഇതില്‍ വേദനയുണ്ടെന്നും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജ. അരിവന്ദ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
അഴുക്കുചാലുകള്‍, മാന്‍ ഹോളുകള്‍ എന്നിവയുടെ ശുചീകരണത്തിനിടെ മരണം സംഭവിക്കുന്നവര്‍ക്ക് സഹായധനം മുപ്പത് ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ജോലിക്കിടെ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് ഇരുപത് ലക്ഷവും മറ്റ് അപകടങ്ങള്‍ക്കുള്ള സഹായം ധനം പത്തു ലക്ഷമായും വര്‍ദ്ധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തൊഴില്‍ നിര്‍ത്തുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ കണക്ക് പ്രകാരം അറുപത്തിനായിരത്തോളം പേരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം