ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുറഖത്ത് ഇറങ്ങാന്‍ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ജയ്റാം രമേശ്. ചൈനീസ് പൗരന്മാര്ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാറില്ലെന്നും കേന്ദ്ര നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കേന്ദ്രം ചൈനീസ് പൗരന്മാര്ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി നല്‍കിയത്. ചൈനീസ് പൗരന്മാര്ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്നതാണ് നിയമം.
“അദാനിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനധികൃത ഇളവുകള്‍ നല്‍കുകയാണ്. വിസയില്ലാതെ തന്നെ കപ്പലിലെ ജീവനക്കാര്‍ക്ക് ഇറങ്ങാനുള്ള അനുമതി പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് നല്‍കാറുള്ളത്’.
“മാത്രമല്ല പാക്കിസ്ഥാന്, സൊമാലിയ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ചൈന, എത്യോപ്യ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ ഇറങ്ങാന്‍ അനുവാദം നല്കാന് പാടില്ല എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്’. ഇത്തരം സംഭവങ്ങള്‍ നിയമവിരുദ്ധമാണെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസമാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചത്. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്ക്ക് കപ്പലില്‍നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി വൈകുന്നതിനാല്‍ ആഘോഷപൂര്‍വം സ്വീകരണം നല്കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല. ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചത്. അനുമതി ലഭിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ കപ്പലില്‍നിന്നും ക്രെയിനുകള്‍ ഇതുവരെ ഇറക്കാനായിട്ടില്ല.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം