മീനച്ചിൽ/തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ, 1243 കോടി രൂപയുടെ മീനച്ചിൽ മലങ്കര പദ്ധതിനിർമാണത്തിന് തുടക്കമാകുന്നു. ജലജീവൻ മിഷനു കീഴിൽ മലങ്കര ഡാം ജലസ്രോതസ്സാക്കി പാലാ,പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽപ്പെട്ട പഞ്ചായത്തുകളെ ഉൾപ്പെടുത്തി വാട്ടർ അതോറിറ്റി നടപ്പാക്കുന്ന മലങ്കര പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 21ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഒപ്പം വാട്ടർ അതോറിറ്റിയുടെ പുതിയ മലങ്കര-മീനച്ചിൽ പ്രോജക്ട് ഡിവിഷൻ പ്രഖ്യാപനവും മന്ത്രി നടത്തും. ഉച്ചയ്ക്ക് മൂന്നു മണിക്ക് പാലാ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.കെ. വാസവൻ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണവും ,ജോസ് കെ. മാണി എംപി ആമുഖ പ്രഭാഷണവും നടത്തും. എംപി മാരായ തോമസ് ചാഴികാടൻ,ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ മാണി സി. കാപ്പൻ,പി.ജെ. ജോസഫ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.
പദ്ധതി അടങ്കലിന്റെയും പദ്ധതി ഘടകങ്ങളുടെയും വിതരണശൃംഖലയുടെയുമെല്ലാം അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി അതിന്റെ ചരിത്രത്തിൽ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് മീനച്ചിൽ മലങ്കര പദ്ധതി എന്നതാണു പ്രത്യേകത. 2085 കിലോമീറ്റർ പൈപ്പ് ലൈനും ,154 ടാങ്കുകളും ഒറ്റ പദ്ധതിക്കുള്ളിൽ വരുന്നു എന്നതു തന്നെ അപൂർവതയാണ്. പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 24525 കണക്ഷനും പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലായി 17705 കണക്ഷനും ഉൾപ്പെടെ 42230 കുടിവെള്ള കണക്ഷനുകൾ പദ്ധതി വഴി നൽകാൻ കഴിയും. കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിയ 700 കോടിയുടെ ജേക്ക പദ്ധതിയാണ് ഇതിനു മുൻപ് വാട്ടർ അതോറിറ്റി നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതി.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര,തീക്കോയി, കൂട്ടിക്കൽ എന്നീ അഞ്ചു പഞ്ചായത്തുകൾക്കും, പാലാ നിയോജക മണ്ഡലത്തിലെ കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, മീനച്ചിൽ, ഭരണങ്ങാനം,തലപ്പാലം, തലനാട് എന്നീ എട്ടു പഞ്ചായത്തുകൾക്കും വേണ്ടിയാണ് ഈ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മലങ്കര ഡാമിന് സമീപം മുട്ടം വില്ലേജിലെ മാത്തപ്ലാറയിൽ ഫ്ളോട്ടിംഗ് പമ്പ് ഹൗസ് നിർമ്മിച്ച് മലങ്കര ഡാമിൽ നിന്നു പദ്ധതിക്കാവശ്യമായ അസംസ്കൃത ജലം പമ്പ് ചെയ്തു ശേഖരിക്കുന്നു. മുട്ടം വില്ലേജിൽ വള്ളിപ്പാറയ്ക്കു സമീപം ബൂസ്റ്റിംഗ് സ്റ്റേഷൻ നിർമ്മിച്ച് ഒരു ഘട്ടം കൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂരിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന 45ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാലയിലേക്കെത്തിക്കുന്നു.ഈ ജലശുദ്ധീകരണശാലയിൽ ഉൽപാദിപ്പിക്കുന്ന കുടിവെള്ളം വിവിധ പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നു.
നീലൂർ ജലശുദ്ധീകരണശാലയിൽനിന്ന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലേക്കും പാലാ നിയോജക മണ്ഡലത്തിലെ തലനാട് പഞ്ചായത്തിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നതിനായി 700 എംഎം ഡിഐ പൈപ്പ് കി.മീ. സ്ഥാപിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപ്പറമ്പിന് സമീപം 25 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയിലേക്ക് ഗ്രാവിറ്റിയിലൂടെ എത്തിക്കുന്നു. തുടർന്ന് ഈ സംഭരണിയിൽനിന്ന് പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തലനാട്, തിടനാട്, തീക്കോയി എന്നീ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നു.ജലശുദ്ധീകരണ ശാലയിൽനിന്നും 450 എംഎം ഡിഐ പൈപ്പ് വഴി കടനാട്,രാമപുരം പഞ്ചായത്തിലേക്കും, 200 എംഎം ഡിഐ പൈപ്പ് വഴി മേലുകാവ്, മൂന്നിലവ് പഞ്ചായത്തിലേക്കും, 350 എംഎം ഡിഐ പൈപ്പ് വഴി ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തിലേക്കും, 200എംഎം ഡിഐ പൈപ്പ് വഴി തലപ്പാലം പഞ്ചായത്തിലേക്കും ശുദ്ധജലമെത്തിക്കുന്നു. പതിമൂന്നു ജലസംഭരണികളിൽ പഞ്ചായത്തുകളിലുമായി സ്ഥാപിക്കാനുദ്ദേശിക്കുന്ന കുടിവെള്ളം ശേഖരിച്ച് പുതിയതായി സ്ഥാപിക്കുന്ന വിതരണശൃംഖല വഴി കുടിവെള്ളം വിതരണം ചെയ്യുന്നു. ജലജീവൻ മിഷൻ പദ്ധതി വഴി 13 പഞ്ചായത്തുകളിലെയും നിലവിൽ കുടിവെള്ള കണക്ഷനുകൾ ഇല്ലാത്ത എല്ലാ വീടുകൾക്കും ടാപ്പ് മുഖേന ശുദ്ധജലം എത്തിക്കും.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം