തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി നല്‍കണമെന്ന് കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇതു സംബന്ധിച്ച ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പോത്തന്‍കോട് ഗ്രാമ പഞ്ചായത്തിലെ ജാഗ്രതാ സമിതി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സുപ്രധാനമായ പരിപാടിയാണ് ജാഗ്രതാ സമിതി പരിശീലനം. സമൂഹത്തെ ജാഗ്രവത്താക്കുന്നതില് ഇത്തരം സംവിധാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
ചെറുകിട സംരംഭക ശാക്തീകരണത്തിന് ഉജ്ജീവൻ ബാങ്കും എച്ച് ക്യൂവും ഒരുമിക്കുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം