തിരുവനന്തപുരം: വിമാനത്താവളത്തിൽ കസ്റ്റംസ്– ഡിആർഐ പരിശോധനയിൽ ശ്രീലങ്കൻ പൗരന്മാർ കടത്തിയ 6 കിലോ സ്വർണ്ണം പിടികൂടി. ബാഗിലും ഷൂസിന്റെ അടിയിലുമായാണ് സ്വർണ്ണം കടത്തിയത്. ശ്രീലങ്കൻ സ്വദേശികളായ പത്ത് സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്.
എല്ലാവരേയും കസ്റ്റഡിയിലെടുത്തുവെന്നും ഇവർ പാദരക്ഷയിലുൾപ്പെടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചുവെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
കൊച്ചി വിമാനത്താവളത്തിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 91 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 1.79 കിലോ സ്വർണമാണ് മൂന്നു കേസുകളിലായി പിടികൂടിയത്.
നേരത്തെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചിരുന്നു. മൂന്ന് യാത്രികരിൽ നിന്നും 1.20 കോടി രൂപയുടെ രണ്ട് കിലോയോളം വരുന്ന സ്വർണമാണ് പിടിച്ചത്. പുലർച്ചെ രണ്ട് മണിയോടെ ഷാർജയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നും നാല് മണിക്ക് എമിറേറ്റ്സ് വിമാനത്തിലെ രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. ബീമാപ്പള്ളി സ്വദേശി സയിദലി, തിരുച്ചിറപ്പള്ളി സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്. ടേപ്പിനകത്തും ശരീരഭാഗത്തിൽ വച്ചും സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം