തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കന്റോമെന്റ്റ് പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, എംഎം ഹസ്സൻ, കൊടുക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എൻ. കെ.പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, സി പി ജോൺ , വി.എസ് ശിവകുമാർ, പാലോട് രവി, പി.കെ. വേണുഗോ പാൽ , എം.വിൻസന്റ് , കെ.മുരളീധരൻ, നെയ്യാറ്റിൻകര സനൽ എന്നിവരടക്കം പ്രതികളാണ്. വഴി തടസ്സ പ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്.
സർക്കാർ അല്ല ഇത് കൊള്ളക്കാർ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ് പ്രവർത്തകർ ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് വളഞ്ഞത്. രാവിലെ ആറുമണിക്ക് തന്നെ പ്രധാന ഗേറ്റും സൗത്ത്, വൈഎംസിഎ ഗേറ്റുകളും നേതാക്കളും പ്രവർത്തകരും ഉപരോധിച്ചു. വലിയ ജനപങ്കാളിത്തമാണ് ഉപരോധ സമരത്തിന് ഉണ്ടായിരുന്നത്. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ എത്തിയാണ് സെക്രട്ടറിയേറ്റ് ഉപരോധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം