ദിസ്പുർ: ബിജെപിക്കെതരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങള്‍ക്കെതിരെ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശർമ. രാഹുൽ ഗാന്ധി പാവം വിദ്യാഭ്യാസമില്ലാത്തയാളാണ്, രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അർഥം എന്താണെന്ന് ആദ്യം മനസ്സിലാക്കണമെന്നാണ് ഹിമന്ദ ബിശ്വ ശർമയുടെ പരിഹാസം.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന് പങ്കജ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന് ജയ് ഷാ, അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ ബിജെപി രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഉദാഹരണമാണെന്ന രാഹുലിന്റെ ആരോപണത്തെ വിമര്‍ശിച്ചായിരുന്നു ഹിമന്തയുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എ മാത്രമായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകനുമായി പ്രിയങ്ക ഗാന്ധിയെ താരതമ്യപ്പെടുത്താന്‍ സാധിക്കുമോയെന്നും ഹിമന്ത ചോദിച്ചു.
‘രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അര്‍ഥം രാഹുല്‍ ഗാന്ധി ആദ്യം മനസിലാക്കണം. അമിത് ഷായുടെ മകന് ബിജെപിയില്‍ ഇല്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബം ഒന്നടങ്കം കോണ്‍ഗ്രസിലുണ്ട്. അതുകൊണ്ട് അദ്ദേഹം എല്ലാത്തിനേയും കുറ്റം പറയുകയാണ്. എന്നാല്‍ എല്ലാത്തിന്റേയും മുഖ്യകാരണം രാഹുല്‍ തന്നെയാണെന്ന് അദ്ദേഹം മനസിലാക്കുന്നില്ല. അദ്ദേഹത്തിന്റെ അമ്മ, അച്ഛന്, മുത്തച്ഛന്, സഹോദരി എന്നിവരെല്ലാം രാഷ്ട്രീയത്തിലുള്ളവരാണ്. അവരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. അവിടെ ഒരു സമാന്തര പാത എവിടെയാണ് അദ്ദേഹം കാണുന്നത്? ഹിമന്ത ചോദിച്ചു.
‘പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതുപോലെ രാജ്നാഥ് സിങ്ങിന്റെ മകന് ബിജെപിയെ നിയന്ത്രിക്കുന്നില്ല. എങ്ങനെയാണ് ഈ ചര്‍ച്ചകളിലേക്ക് അമിത് ഷായുടെ മകന്റെ പേര് വന്നത്? ബിസിസിഐ ബിജെപിയുടെ ഭാഗമാണെന്നാണ് രാഹുലിന്റെ ധാരണ. പാവം, അറിവില്ലാത്തയാളാണ്’- ഹിമന്ത പരിഹസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം