തൊടുപുഴ :സഹകരണ ധനകാര്യ സ്ഥാപനങ്ങളിൽ റിസർവ് ബാങ്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കുകയും രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്കും, പിൻവലിക്കലുകൾക്കും പാൻ കാർഡ് നിർബന്ധമാക്കുകയും ചെയ്തതോടുകൂടിയാണ് കേരളത്തിലെ സഹകരണമേഖലയിലെ അഴിമതികൾ പുറത്തുവന്നു തുടങ്ങിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. തൊടുപുഴ കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരായി ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ സഹകരണ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്കും കർഷകർക്കും വേണ്ടി ഇടപാടുകൾ നടത്തേണ്ട സ്ഥാപനങ്ങൾ കോടികളുടെ ബിനാമി ഇടപാട് കേന്ദ്രങ്ങളായി മാറി.കെവൈസി നിർബന്ധമാക്കിയതോടുകൂടി ബിനാമി ഇടപാടുകൾ നടക്കാതെ വന്നു.ബിനാമി ഇടപാടുകൾക്ക് പൂട്ട് വീണതോടെയാണ് സഹകരണ മേഖലയിലെ കള്ളത്തരങ്ങൾ പുറത്തുവന്നു തുടങ്ങിത്.
കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബിജെപി ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.
സഹകരണ മേഖലയിൽ നിക്ഷേപം നടത്തി തിരികെ പണം ലഭിക്കാത്ത നൂറു കണക്കിന് ആളുകളാണ് അദാലത്തിൽ പരാതികൾ എഴുതി തയ്യാറാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്ക് എം ടി. രമേശിന് നേരിട്ട് സമർപ്പിച്ചത്.
കുമാരമംഗലം സർവീസ് ബാങ്കിലെ അഴിമതിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ കുമാരമംഗലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് അദാലത്ത് ആരംഭിച്ചത്. കുമാരമംഗലം എൻ എസ് എസ് ഹാളിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു.പ്രക്ഷോഭ സമിതി ജനറൽ കൺവീനർ ടി എൻ. സുശീലൻ നായർ അധ്യക്ഷത് വഹിച്ചു. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി, മധ്യമേഖല പ്രസിഡന്റ് എൻ. ഹരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല, വി എൻ. സുരേഷ്, സംസ്ഥാന സമിതി അംഗങ്ങളായ പി പി. സാനു, കെ എൻ. ഗീതാകുമാരി, സംസ്ഥാന പരിസ്ഥിതി സെൽ കോ കൺവീനർ എം എൻ. ജയചന്ദ്രൻ, ജില്ലാ ഭാരവാഹികളായ ബി. വിജയകുമാർ,സൗമ്യ പി,വി
പി.പ്രബീഷ്, വിഷ്ണു പുതിയേടത്ത്,മുന്നി കൈറ്റിയാനി മണ്ഡലം പ്രസിഡന്റുമാരായ ശ്രീകാന്ത് കാഞ്ഞിരമറ്റം, എൻ കെ അബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി എസ്. സിജിമോൻ, ടി കെ. സനിൽ കുമാർ, തൊടുപുഴ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ജി. രാജശേഖരൻ, പഞ്ചായത്ത് മെമ്പർമാരായ
ഉഷ രാജശേഖരൻ, എൻ പി സുനിത, ജീന അനിൽ കൂടാതെ ആർ മുരളീധരൻ, ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.സി സി കൃഷ്ണൻ സ്വാഗതവും, ബിജെപി തൊടുപുഴ മണ്ഡലം സെക്രട്ടറി രമേശ് ബാബു നന്ദിയും പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം