ഇടുക്കി : മണിയാറൻകുടി കൊക്കരക്കുളത്ത് ഇടിമിന്നലേറ്റ് കറവപ്പശു ചത്തു. കുരുവിക്കുന്നേൽ ലീല ശേഖരന്റെ കറുവപ്പശുവാണ് ചത്തത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഇടിമിന്നലിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കാലികളെ വളർത്തി ഉപജീവനം നടത്തിവന്നിരുന്ന ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് ഒന്നാം വാർഡിലെ കൊക്കരക്കുളം കുരുവിക്കുന്നേൽ ലീലാശേഖരന്റെ 13 ലിറ്റർ പാൽ കറക്കുന്ന പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. ഇന്നലെ വൈകിട്ട് 7 30 ഓടുകൂടിയായിരുന്നു ദാരുണ സംഭവം. അഞ്ചോളം പശുക്കൾ ഇവർ വളർത്തുന്നുണ്ട്. ഇടിമിന്നലേറ്റ് ചത്ത പശു മിന്നൽ ഏൽക്കുന്ന സമയത്ത് തറയിൽ കിടക്കുകയായിരുന്നു. സമീപത്തുനിന്ന കിടാവിന് അപകടം സംഭവിച്ചില്ല. തൊഴുത്തിന്റെ തടി തൂണുകൾ ഉൾപ്പെടെ മിന്നലിൽ തകർന്നു.
വീടിനും മിന്നലിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടുക്കളയുടെ ടൈൽ പൊട്ടിച്ചിതറുകയും മുകളിലുള്ള ആസ്പറ്റോ സ് ഷീറ്റ് തുളച്ച് ടൈലിന്റെ കഷണം പുറത്ത് എത്തുകയും ചെയ്തു. വീടിൻറെ ഭിത്തി പല ഭാഗങ്ങളിലായി വിണ്ട് കീറിയ നിലയിലാണ്. ക്ഷീര വികസന വകുപ്പിൽ നിന്ന് അടിയന്തരമായി ഈ കുടുംബത്തെ സഹായിക്കുവാൻ നടപടി വേണമെന്ന് വാർഡ് മെമ്പർ ഏലിയാമ്മ ജോയി ആവശ്യപെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam