ഇടുക്കി: ദേവികുളം കുണ്ടള മേഖലയിൽ ഇറങ്ങിയ കാട്ടാന പടയപ്പ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി ആന വിഹരിക്കുകയാണ്. ഇന്നലെ രാവിലെ പതിനൊന്നോടെ ജനവാസ മേഖലയിൽ എത്തിയ കാട്ടാന വൈകിട്ട് നാലു വരെ പോയിട്ടില്ല. വിനോദ സഞ്ചാരികളുടെ വാഹന തിരക്ക് കാരണം എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന കുണ്ടള റോഡിൽ ഗതാഗത തടസ്സം നേരിട്ടു.
ആളുകളുടെ എണ്ണം കൂടിയതോടെ ആന കൂടുതൽ പ്രദേശത്തേക്ക് വിഹാരം ആരംഭിച്ചു. വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് മണിക്കൂറുകളായി വിഹരിക്കുന്ന ആന പക്ഷെ നാട്ടുകാർക്ക് ഭീതി പരത്തുന്നില്ല. തേയില തോട്ടങ്ങൾക്ക് സമീപത്തെ പുൽമേട്ടിൽ ആണു ആന ഇറങ്ങിയിരിക്കുന്നത്,കൂടാതെ ഇടക്ക് വാഹനങ്ങൾക്ക് മുന്നിലും എത്തുന്നുണ്ട്. എറണാകുളത്ത് നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനത്തിന് മുന്നിലെത്തിയതോടെയാണ് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചത്.
സ്ഥലത്ത് വനം വകുപ്പ് ക്യാംപ് ചെയ്യുന്നുണ്ട്. ആനയെ ഉപദ്രവിക്കുകയോ, കല്ലെറിയുകയോ ചെയ്യരുതെന്ന് ആളുകൾക്ക് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം