ന്യൂഡല്‍ഹി: ട്രാൻസ്ജെൻഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയില്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ട്രാൻസ്ജെൻഡറുകള്‍ക്കായി ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക കോളം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ അവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. ട്രാൻസ്ജെൻഡര്‍ ഒരു ജാതിയല്ല. ഇപ്പോള്‍ 3 കോളങ്ങളുണ്ട് – പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡര്‍. അതിനാല്‍ ഡാറ്റ ലഭ്യമാകും – ബെഞ്ച് പറഞ്ഞു.
മൂന്നാം ലിംഗമെന്ന നിലയില്‍ ചില ആനുകൂല്യങ്ങള്‍ നല്‍കാമെന്നും എന്നാല്‍ പ്രത്യേക ജാതി എന്ന നിലയില്‍ നല്‍കരുതെന്നും സുപ്രീം കോടതി പറഞ്ഞു. ‘ട്രാൻസ്ജെൻഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കണം എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. അത് സാധ്യമാകണമെന്നില്ല. അവരെ പ്രത്യേകം പരിഗണിക്കുകയും ചില ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യാം, പക്ഷേ ജാതി എന്ന നിലയില്‍ ആവരുത്. കാരണം ട്രാൻസ്ജെൻഡര്‍ വിഭാഗം ഓരോ ജാതിയില്‍ പെട്ടവരാണ്’- ബെഞ്ച് നിരീക്ഷിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം