26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി

26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. 26 ആഴ്ചത്തെ ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ ഒരു യുവതി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഗര്‍ഭം ഇല്ലാതാക്കണമെന്നുള്ള യുവതിയുടെ ഹര്‍ജി തള്ളിയത്.

ഞങ്ങള്‍ക്ക് ഹൃദയമിടിപ്പ് തടയാൻ കഴിയില്ല. എംടിപി നിയമപ്രകാരം വിവാഹിതരായ സ്ത്രീകള്‍ക്കും, ഭിന്നശേഷിയുള്ളവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുമാണ് ഗര്‍ഭം ധരിച്ച്‌ 24 ആഴ്ചയ്‌ക്ക് ശേഷം ഗര്‍ഭം ഇല്ലാതാക്കാനുള്ള അവകാശമുള്ളു. യുവതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയല്ല, 26 ആഴ്ച യുവതി എവിടെയായിരുന്നു. ഇപ്പോള്‍ എന്തിനാണ് വന്നത്. കോടതി വിധിയിലൂടെ കുട്ടിയെ കൊല്ലാൻ തങ്ങള്‍ക്ക് സാധിക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിമര്‍ശിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News