പുല്‍പ്പള്ളി: വയനാട്ടില്‍ 22കാരനായ യുവാവിനെ വീട്ടില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പിതാവിനെ പൊലീസ് കസ്റ്റിഡിയലെടുത്തു. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് ആണ് പിടിയിലായത്. മകന് അമല്‍ദാസ് തിങ്കളാഴ്ച രാവിലെ തലക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കേളക്കവല ഷെഡ് പരിസരത്തുനിന്നുമാണ് ശിവദാസനെ പിടികൂടിയതെന്നാണ് വിവരം.
രാവിലെ എട്ടുമണിയോടെയാണ് അമല്‍ദാസിനെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. കോടാലി കൊണ്ട് തലക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തലക്ക് കോടാലി കൊണ്ട് അടിയേറ്റ നിലയില്‍ കിടക്കയില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മകനെ കോടാലികൊണ്ടു തലക്ക് അടിച്ചു കൊലപ്പെടുത്തിയശേഷം പിതാവ് ശിവദാസന്‍ രക്ഷപ്പെട്ടു എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
കൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കോടാലി സമീപത്ത് നിന്ന് പുല്‍പ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം കാണാതായ പിതാവ് ശിവദാസന്‍ വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതപ്പെടുത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം