മുംബയ്: 2028ൽ അമേരിക്കയിലെ ലോസേഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി. ഇന്ന് നടന്ന മുംബയിലെ ഐ ഒ സി സെഷനിലാണ് ഈ ചരിത്രപരമായ തീരുമാനം. ടി20 ക്രിക്കറ്റാണ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുക. ഒപ്പം ബേസ് ബോൾ അഥവാ സോഫ്റ്റ് ബോൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രോസ് സിക്സസ്,സ്ക്വാഷ് എന്നിവയും ഉൾപ്പെടുത്തിയതായി ഐ ഒ സി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഈ ഗെയിമുകൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാച് മുൻപ് സൂചന നൽകിയിരുന്നു, 141-ാമത് ഐ ഒ സി ഒളിമ്പിക് സെഷനിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ഐ ഒ സി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി പറഞ്ഞു.
128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിന്പിക്സില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നത്. ഒളിമ്പിക്സ് ചരിത്രത്തില്‍ 1900ത്തിലെ പാരീസ് ഗെയിംസില്‍ മാത്രമാണ് ക്രിക്കറ്റ് ഉള്‍പ്പെട്ടത്.
ക്രിക്കറ്റ് ഒളിന്പിക്സില്‍ ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം ഉറപ്പിച്ചു പറഞ്ഞിരുന്നു. ട്വന്റി 20 ക്രിക്കറ്റ് 75 രാജ്യങ്ങളില്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ട്വന്റി 20 ഒളിംപിക്സില്‍ മത്സര ഇനമാക്കാവുന്നതാണ്.
നിലവാരമുള്ള പിച്ചുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാല്‍ ആവേശകരമായ മത്സരങ്ങള്‍ ഉണ്ടാവും. മാത്രവുമല്ല ട്വന്റി20 ഒളിന്പിക്സ് ഇനമാവുന്നതോടെ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം കിട്ടുമെന്നുമായിരുന്നു ദ്രാവിഡ് പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം