ന്യൂഡൽഹി: നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. ഇംഗ്ലണ്ടിനെ 69 റൺസിനായിരുന്നു അഫ്ഗാൻ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന് 49.5 ഓവറില്‍ 284ന് എല്ലാവരും പുറത്തായി. റ്ഹമാനുള്ള ഗുര്‍ബാസ് (57 പന്തില്‍ 80), ഇക്രം അലിഖില്‍ (66 പന്തില്‍ 58 എന്നിവരാണ് അഫ്ഗാന് നിരയില്‍ തിളങ്ങിയത്.
വിജയലക്ഷ്യമായ 285 റൺസുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 403 ഓവറിൽ 215ന് ഓൾ ഔട്ടായി. 66 റൺസടിച്ച ഹാരി ബ്രൂക്കിനും 32 റൺസടിച്ച മലാനും ഒഴികെ ആർക്കും ഇംഗ്ളീഷ് നിരയിൽ പിടിച്ചുനിൽക്കാനായില്ല. ബെയർസ്റ്റോ(2),ജോ റൂട്ട്(11), ക്യാപ്ടൻ ബട്ട്ലർ (9),ലിവിംഗ്സ്റ്റൺ(10), സാം കറാൻ (10) എന്നിവർക്ക് അഫ്ഗാൻ സ്പിന്നർമാർക്ക് മുന്നിൽ കാലിടറിയതാണ് മത്സരത്തിൽ വഴിത്തിരിവായത്.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബുർ റഹ്മാനും റാഷിദ് ഖാനും രണ്ട് വിക്കറ്റ് മുഹമ്മദ് നബിയും ഓരോ വിക്കറ്റ് വീഴ്ത്തിയ ഫസൽ ഫറൂഖിയും നവീൻ ഉൽ ഹഖുംചേർന്നാണ് ഇംഗ്ളണ്ടിനെ കൂടാരം കയറ്റിയത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഒരു പന്ത് പന്ത് ബാക്കിനില്‍ക്കേ 284 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോകകപ്പില്‍ അഫ്ഗാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 2019 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 288 റണ്‍സാണ് ഒന്നാമത്.
തകര്‍പ്പന്‍ തുടക്കമായിരുന്നു അഫ്ഗാന്റേത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗുര്‍ബാസ് തകര്‍ത്തടിക്കുകയും ഇബ്രാഹിം സര്ദ്രാന് പിടിച്ചു നില്‍ക്കുകയും ചെയ്തതോടെ അഫ്ഗാന് അതിവേഗം കുതിച്ചു. ആറാം ഓവറില്‍ 50 പിന്നിട്ട അഫ്ഗാന് 14-ാം ഓവറില്‍ 100 കടന്നു. ഒടുവില്‍ സര്‍ദ്രാനെ(28) വീഴ്ത്തിയ ആദില്‍ റഷീദാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയത് 33 പന്തില്‍ അര്‍ധസെഞ്ചുറി തികത്ത ഗുര്‍ബാസ് പിന്നീടും ആക്രമണം തുടര്‍ന്നു.
റഹ്മത്ത് ഷാ(3) വന്നപോലെ മടങ്ങിയെങ്കിലും ഗുര്‍ബാസിന്റെ ബാറ്റിംഗ് വെടിക്കെട്ടില്‍ 18 ഓവറില്‍ അഫ്ഗാന് 150 കടന്നു. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിച്ച ഗുര്‍ബാസ്(57 പന്തില്‍80) റണ്ണൗട്ടായതോടെ അഫ്ഗാന് തകര്‍ച്ചയിലായി. നല്ല തുടക്കം കിട്ടിയിട്ടും ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും(14) അസ്മത്തുള്ള ഒമര്‍സായിയും(19) നിലയുറപ്പിക്കാതെ മടങ്ങി. മുഹമ്മദ് നബിയും(9) പൊരുതാതെ വീണെങ്കിലും അലിഖിലും(66 പന്തില്‍ 58) റാഷിദ് ഖാനും(22 പന്തില്‍ 23), മുജീബ് ഉര് റഹ്മാനും(16 പന്തില്‍ 28 ചേര്‍ന്ന് അഫ്ഗാനെ 284 റണ്‍സിലെത്തിച്ചു.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം