ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കുന്നതിന് പ്രമുഖ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്നും എം.പി. കെെക്കൂലി വാങ്ങിയെന്നാണ് ദുബെയുടെ ആരോപണം.
ആരോപണത്തിന് പിന്നാലെ മഹുവ മൊയ്ത്രയ്ക്കെതിരെ അന്വേഷണ സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. മഹുവയെ സഭയിൽ നിന്നും ഉടൻ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതിക്ക് പിന്നാലെ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നറിയിച്ച് മഹുവ. പരാതിയില്‍ പറയുന്ന വ്യവസായിയടക്കമുള്ളവര്ക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും മഹുവ മൊയിത്ര പ്രതികരിച്ചിരുന്നു. പാര്‍ലമെന്റിൽ ബിജെപിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന നേതാവാണ് മഹുവ.
തനിക്കെതിരായ ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഭവത്തിൽ മഹുവ മൊയ്ത്ര പ്രതികരിച്ചു. വ്യാജ ബിരുദധാരികൾക്കും മറ്റ് ബി.ജെ.പി. പ്രമുഖർക്കുമെതിരെ ഒന്നിലധികം അധികാരലംഘനങ്ങൾ നിലനിൽക്കുന്നുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്നതിനു മുമ്പ് കൽക്കരി കുംഭകോണത്തിൽ എഫ്.ഐ.ആർ. ഫയൽ ചെയ്യുന്നതിനായി ഇ.ഡി.യോട് ആവശ്യപ്പെടുന്നതായും മഹുവ ട്വിറ്ററിൽ കുറിച്ചു.
ഇതിനിടെ മഹുവയുടേതെന്ന പേരില്‍ ബിജെപിയുടെ ട്രോള്‍ പേജുകളില്‍ പ്രചരിച്ച ചിത്രത്തിനെ ഇവര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. വെള്ള ബ്ലൗസിനേക്കാള്‍ പച്ച വസ്ത്രമാണ് തനിക്ക് ഇഷ്ടമെന്നും അത്താഴ വിരുന്നില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ചിത്രം കൂടി കാണിക്കൂ എന്നായിരുന്നു മഹുവയുടെ പരിഹാസം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം