തിരുവനന്തപുരം: വിഴിഞ്ഞത്ത് എഴുപത്തിയഞ്ചുവര്‍ഷം മുമ്ബ് ആലോചന തുടങ്ങിയ ഒരു പദ്ധതിയാണ് ഇന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ഥ്യമാവുന്നത് എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മറ്റ് പല പദ്ധതികളുമെന്നതുപോലെ മുടങ്ങിക്കിടന്ന പദ്ധതിയാണ് വിഴിഞ്ഞവും. 2015 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് വിഴിഞ്ഞത്തിന് പുതുജീവന്‍ വച്ചത് എന്നത് ആരും മറക്കരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുറമുഖത്ത് നിര്‍മാണ സാമഗ്രികളുമായി എത്തിയ ആദ്യ കപ്പലിന് നല്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യവ്യവസായികളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണപരിപാടികളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിട്ടുനില്‍ക്കണം. ഇതുവരെ കണ്ടിട്ടില്ലാത്ത വേഗത്തില്‍, വ്യാപ്തിയില്‍ സര്‍വതലസ്പര്‍ശിയായ വികസനം രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈൻ, കൊച്ചി മെട്രോ, എൻഎച്ച് 67, ഇപ്പോള്‍ വിഴിഞ്ഞം തുറമുഖം അങ്ങനെ സദ്ഭരണത്തിന്റെ അലയൊലികള്‍ നമ്മുടെ നാട്ടിലും അലയടിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി എന്നതില്‍ അഭിമാനകരമായ വേളയാണ് ഇതെന്നും വി. മുരളീധരൻ പറഞ്ഞു.
സമ്ബദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയില്‍ അടിസ്ഥാന സൗകര്യ വികസനം ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ബൃഹദ് പദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം