ഡൽഹി: ഹമാസ് ഭീകരസംഘടനയാണോ എന്ന തര്‍ക്കത്തില്‍ കാര്യമില്ലെന്നും ഏത് അക്രമസംഭവത്തെയും പാര്‍ട്ടി അപലപിക്കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇസ്രയേല്‍ പലസ്തീന് വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. ഇസ്രയേലിന്റെ നടപടികളും ഭീകരപ്രവര്‍ത്തനം അല്ലെങ്കില്‍ പിന്നെ മറ്റെന്താണെന്നും സീതാറാം യച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രയേലിനെ ഏകപക്ഷീയമായി പിന്തുണച്ച പ്രധാനമന്ത്രിയുടെ നിലപാട് ഇന്ത്യയുടെ നയത്തിന് വിരുദ്ധമാണ്. എന്നാല്‍ പലസ്തീന്റെ പരമാധികാരം അംഗീകരിക്കുന്ന നയം തന്നെയാണ് തുടരുന്നതെന്ന് വിദേശകാര്യമന്ത്രാലയം പിന്നീട് വിശദീകരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃതമായി കൈവശംവച്ച ഭൂമി ഇസ്രയേല്‍ വിട്ടുനല്‍കണമെന്നും യുഎന്‍ മുന്നോട്ടുവച്ച ദ്വിരാഷ്ട്ര നയം അംഗീകരിക്കണമെന്നും യച്ചൂരി പറഞ്ഞു. ആക്രമണവും പ്രത്യാക്രമണവും അല്ല, രാഷ്ട്രീയ പരിഹാരം വേണമെന്നും ഇതിന് ശേഷം ഇസ്രയേലിന് നേരെ പ്രകോപനമുണ്ടായാലും എതിര്‍ക്കുമെന്നും യച്ചൂരി വിശദമാക്കി.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം