വടുതല ചിറ്റൂർ കടമക്കുടി ഭാഗത്തു നിന്നും ഇടപ്പള്ളി ആലുവ ഭാഗത്തേക്ക് വാഹന മാർഗ്ഗം കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരുവാൻ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് വടുതല – പേരണ്ടൂർ പാലം.
പാലത്തിന്റെ നിർമ്മാണത്തിനായി ആദ്യം ലഭിച്ച അംഗീകാര പ്രകാരമുള്ള അല്ലിന്മേന്റുമായി പദ്ധതി മുന്നോട്ട് നീങ്ങിയപ്പോഴാണ് KMRL – URWTS പ്രോജെക്ടിൽ പേരണ്ടൂർ കനാൽ ഉൾപ്പെട്ടതിനാൽ പാലത്തിന്റെ ജലോപരിതലത്തിലേക്കുള്ള ഉയരം നിലവിലെ അല്ലൈൻമെന്റ് പ്രകാരമുള്ള 2 മീറ്റർ എന്നുള്ളത് 4 മീറ്റർ ആയി വർദ്ധിപ്പിക്കണമെന്നുള്ള നിർദ്ദേശം വന്നത്.
അതിനെ തുടർന്ന് വെർട്ടിക്കൽ ക്ലീറൻസ് വർദ്ധിപ്പിച്ചുകൊണ്ടുള്ള പുതുക്കിയ ഡിസൈൻ തയ്യാറാക്കുകയും അത് പ്രകാരം അപ്പ്രോച് റോഡിന്റെ നീളം വർദ്ധിക്കുകയും ചെയ്തതിനാൽ മുൻപ് തീരുമാനിച്ചിരുന്ന ചിന്മയ ക്രോസ്സ് റോഡിലെ വളവ് ഒഴിവാക്കുന്നതിനായി സ്വാഗതം റോഡിലേക്ക് അപ്പ്രോച് വരുന്ന രീതിയിലാണ് അല്ലൈൻമെന്റ് തയ്യാറാക്കിയത്. ഈ പുതുക്കിയ അല്ലിന്മേന്റിനിന്നു അംഗീകാരവും ലഭിച്ചിരുന്നു.
പുതുക്കിയ അല്ലിന്മേന്റ് പ്രകാരം ഉള്ള അപ്പ്രോച് റോഡിൽ സ്വാഗതം റോഡ് ഉൾപ്പെടുന്നത് പ്രദേശവാസികളുടെ കടുത്ത എതിർപ്പിന് വഴി വച്ചിരുന്നു. പ്രദേശവാസികളുടെ വ്യാപകമായ എതിർപ്പിന്റെയും പരാതികളെയും തുടർന്ന് ടി.ജെ.വിനോദ് എം.എൽ.എ യുടെ നേതൃത്വത്തിൽ ചീഫ് എൻഞ്ചിനിയർ ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും സംഘം സ്ഥലത്തു പരിശോധന നടത്തി മുൻ നിശ്ചയ പ്രകാരമുള്ള ചിന്മയ റോഡ് തന്നെ അപ്പ്രോച് റോഡ് ആക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിച്ചു.
തുടർന്നാണ് പാലത്തിന്റെ ഘടനയ്ക്ക് മാറ്റം വരാതെ അല്ലിന്മേന്റ് ഡ്രോയിങ്ങിൽ മാറ്റം വരുത്തി ചിന്മയ റോഡ് ഉൾക്കൊള്ളിച്ചുകൊണ്ട് മുന്നോട് പ്രവൃത്തി മുന്നോട് കൊണ്ട് പോവുന്നതിനുള്ള ടി.ജെ വിനോദ് എം.എൽ.എയുടെ നിർദ്ദേശ പ്രകാരമുള്ള അല്ലിന്മേന്റിനാണു അംഗീകാരം ലഭിച്ചിരിക്കുന്നത്.
പുതുക്കിയ അല്ലിന്മേന്റ് പ്രകാരമുള്ള ജനറൽ അറഞ്ച്മെന്റ് ഡ്രോയിങ്ങ് തയ്യാറാക്കി ഇഷ്യൂ ചെയ്യുന്നതിനു പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനീയർ പൊതുമരാമത്ത് ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ടി.ജെ.വിനോദ് എം.എൽ.എ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം