ലഖ്നൗ: ബംഗ്ലാദേശി ഭീകരരെ ഇന്ത്യയിലേക്ക് കടക്കാന്‍ സഹായിച്ച മൂന്ന് പേരെ ഉത്തര്‍ പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. മിര്പൂരുകാരനായ ആദില്‍ മുഹമ്മദ് അഷ്റഫി, ബംഗാളിലെ 24 പര്‍ഗാനാസ് സ്വദേശികളായ ഷെയ്ഖ് നജിബുള്‍ ഹഖ്, അബു ഹുറൈറ ഗാസി എന്നിവരാണ് പിടിയിലായത്.
സഹറന്‍പൂരിലെ ദയോബന്ദില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഭീകരരില്‍ നിന്നും 20 കോടി വിദേശ ധനസഹായം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കി ബംഗ്ലാദേശി കടന്നുകയറ്റക്കാര്‍ ഇവര്‍ ഇന്ത്യയില്‍ സ്ഥിരതാമസമൊരുക്കി എന്നാണ് കേസ്. നിരവധി രോഹിങ്ക്യകളുടെയും ബംഗ്ലാദേശികളുടെയും അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കിയ ഇവര്‍ മനുഷ്യക്കടത്തു കേസിലെ പ്രതികളുമാണെന്ന് വാരാണസി എടിഎസ് എഡിജി മോഹിത് അഗര്‍വാള്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം