കല്‍പ്പറ്റ: പീഡനത്തിനിരയായ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ 56 വയസുകാരന് അറസ്റ്റില്‍. അറസ്റ്റിലായ ആൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പോക്സോ നിയമം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയറുവേദനയെ തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഒൻപത് മാസം ഗർഭിണിയാണെന്ന വിവരം പുറംലോകം അറിയുന്നത്.
പെൺകുട്ടി കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകി. പിന്നാലെയാണ് മാതാപിതാക്കളുടെ പരാതിയിൽ അയൽവാസി പിടിയിലായത്. ഇയാൾ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം