തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ഇനി ഇഡി അന്വേഷിക്കും. ബാങ്കിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സഹകരണ രജിസ്ട്രാർ ഇഡിയ്ക്ക് കൈമാറി. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇഡി നേരത്തെ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇഡിയ്ക്ക് റിപ്പോർട്ട് കൈമാറിയത്.
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് ഉൾപ്പെടെയുള്ള സഹകരണബാങ്ക് കൊള്ളയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. കോടികളുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ നടന്നത്. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും തട്ടിപ്പ് നടത്തിയവർക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല.
കോടികളുടെ വന്‍ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ നടന്നത്. ക്രമക്കേട് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണവും നടക്കുന്നുണ്ടെങ്കിലും ഇതുവരെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ല. നിക്ഷേപ തട്ടിപ്പില്‍ കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരംഗനെതിരെ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. ഭാസുരാംഗന്റെ തട്ടിപ്പ് അക്കമിട്ട് നിരത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇയാൾ ഇപ്പോഴും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായി തുടരുകയാണ്.
ഇടുന്ന നിക്ഷേപം ഇരട്ടിയാക്കി നൽകാം എന്ന വാഗ്ദാനവുമായി നിത്യനിധി, സൗഭാഗ്യനിക്ഷേപം എന്നീ പേരുകളിൽ നിക്ഷേപ തട്ടിപ്പ് നടത്തിയതായും സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഇത്തരം പദ്ധതികളിൽ ഒരാൾ പണം നിക്ഷേപിച്ചാൽ പിന്നെ വർഷങ്ങൾ കഴിഞ്ഞാകും ഇത് പിൻവലിക്കാൻ നിക്ഷേപകൻ വരിക. ഇത് മുതലെടുത്ത് ഭാസുരാംഗനും ബാങ്കിന്റെ ഭരണസമിതിയിലുള്ളവരും ചേർന്ന് പണം വകമാറ്റിയെന്ന് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പദ്ധതിയുടെ വിഭാവനം മുതൽ എടുത്ത നടപടികളെല്ലാം തന്നെ സഹകരണ നിയമത്തിന് വിരുദ്ധമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം