തിരുവനന്തപുരം: കരുവന്നൂരിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഐഎമ്മിന്റെതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കരുവന്നൂർ ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണെന്നും വിജയരാഘവൻ പറഞ്ഞു.
കരുവന്നൂരിൽ വലിയ തട്ടിപ്പാണ് നടന്നത്. സർക്കാർ കൃത്യമായ ജാഗ്രതയോടെ വിഷയത്തിൽ ഇടപെട്ടു. കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചില്ല. കരുവന്നൂരിന്റെ പേരിൽ പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രമാണ്.
സഹകരണ ബാങ്കുകൾ വിശ്വാസത്തിന്റെ അടിത്തറയാണ്. ഏറ്റവും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്ന ഇടമാണ് സഹകരണ മേഖല.ക്രമക്കെടും തകരാറുമല്ല, ഒന്നാമത് നിൽക്കുന്നത് , അത് സഹകരണ മേഖലയോട് വിശ്വാസമാണെന്ന് എ വിജയരാഘവൻ പറഞ്ഞു.
കോടി കണക്കിന് രൂപയുടെ നിക്ഷേപം വരുന്നത് അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തോടുള്ള വിശ്വസമാണ്. കറുത്ത വറ്റ് വന്നാൽ അത് കരുതലോടെ നോക്കണം. കരുവന്നൂരിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഐഎം സ്വീകരിച്ചതെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.
ആരെയും യുഎപിഎ ചുമത്തി ജയിലിൽ ഇടുന്ന നടപടിയാണ് ഇപ്പോൾ ഉളളത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാർ. രാഷ്ട്രീയ ലക്ഷ്യത്തിന് കേന്ദ്രസർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം