ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റവിസയില്‍ കാണാം; നിരക്കുകള്‍ ഉടൻ പ്രഖ്യാപിക്കും

ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകള്‍ ഉടൻ പ്രഖ്യാപിക്കും. സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഖത്തര്‍, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങള്‍ ഒറ്റവിസയില്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമാണ് ഏകീകൃത വിസയിലൂടെ ഒരുങ്ങുന്നത്.ഡിസംബറില്‍ ഇതുസംബന്ധിച്ചുള്ള നിരക്കുകള്‍ പ്രഖ്യാപിക്കും. 

ഒറ്റവിസകൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ. സാമ്ബത്തികകാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖും അറിയിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത വിസയായ ഷെങ്കൻ വിസ മാതൃകയിലാണ് ഈ സംവിധാനവും ഒരുങ്ങുന്നത്.

കാർഷിക ഭൂമി തരിശുനിലമാക്കി മാറ്റാൻ കൈക്കൂലി: ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പുതിയ ടൂറിസ്റ്റ് വിസപ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താം. ആറ് രാജ്യങ്ങളും ടൂറിസം മേഖലയില്‍ കൂടുതല്‍ കാര്യങ്ങളില്‍ സഹകരിക്കും. വിസ നിലവില്‍വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം