ന്യൂ ഡൽഹി: പ്രീമിയം കാർ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് (എച്ച് സി ഐ എല്‍) തങ്ങളുടെ ഇടത്തരം സെഡാന് കാറായ ഹോണ്ട സിറ്റിയുടെ ‘എലിഗന്റ് എഡിഷന്’, ജനപ്രിയ കുടുംബ സെഡാനായ ഹോണ്ട അമേസിന്റെ ‘എലൈറ്റ് എഡിഷൻ’ എന്നിവ ഉത്സവ സീസണിന്റെ ഭാഗമായി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.
തീര്‍ത്തും വ്യത്യസ്തമായ ഈ പതിപ്പുകള്‍ പരിമിതമായ എണ്ണം മാത്രമായിരിക്കും വിതരണം ചെയ്യുക. മെച്ചപ്പെടുത്തിയ പ്രീമിയം പാക്കേജോടു കൂടി വന്നെത്തുന്ന ഈ പുതിയ പതിപ്പുകള്‍ എല്ലാ നിറങ്ങളിലും ലഭ്യമാണ്.
മാന്വല്‍ ട്രാന്സ്മിഷന് (എംടി), കണ്ടിന്യുവസ്ലി വേരിയബിള്‍ ട്രാന്സ്മിഷന് (സിവി) വേരിയന്റുകളില്‍ ഇത് ലഭ്യമായിരിക്കും. ഹോണ്ട സിറ്റിയുടെ വിഗ്രേഡ്, ഹോണ്ട അമൈസിന്റെ വിഎക്സ്ഗ്രേഡ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പുറത്തിറക്കുന്നത്. സിറ്റിയുടേയും അമേസിന്റേയും മറ്റ് വേരിയന്റുകള്‍ക്ക് പ്രത്യേക ഉത്സവ സീസണ് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ്ങ് ആന്റ് സെയിത്സ് ഡയറക്ടറായ ശ്രീ യൂചി മുറാട്ട പറഞ്ഞു, “ഉത്സവ കാലത്തിനു വേണ്ടി ഒരുങ്ങുമ്പോള്‍ പ്രീമിയം പാക്കേജുകള്‍ നല്കി കൊണ്ട് ഞങ്ങളുടെ മോഡലുകളെ സമ്പന്നമാക്കുക എന്നതിലാണ് ശ്രദ്ധയൂന്നുന്നത്. സിറ്റിയുടേയും അമേസിന്റേയും പുതിയ പതിപ്പുകള്‍ മെച്ചപ്പെടുത്തിയ സ്റ്റൈലിങ്ങ് അധിക സവിശേഷതകളോടു കൂടിയ സൗകര്യം, ആകര്‍ഷകമായ വില എന്നിവയ്ക്ക് വാഗ്ദാനം ചെയ്യുന്നു.”
വി ഗ്രേഡ് അടിസ്ഥാനത്തില്‍ എംടിയും സിവിടിയും,എല്‍ ഇ ഡിയോടു കൂടിയ ട്രങ്ക് സ്പോയ്ലർ ,വയര്‍ലസ് ചാര്‍ജ്ജര്‍ (പ്ലഗ് ആന്റ് പ്ലേ ടൈപ്പ്), ഫ്രണ്ട് ഫെന്‍ഡര്‍ ഗാര്‍ണിഷ്, എലിഗന്റ് എഡിഷന് സീറ്റ് കവര്‍
സ്ലീക്ക് സ്റ്റെപ്പ് ഇലൂമിനേഷന്‍, എലിഗന്റ് എഡിഷന് ബാഡ്ജ്,ലഗ്ഗ് റൂം ലാമ്പ് തുടങ്ങിയവയാണ് ഹോണ്ട സിറ്റി ‘എലിഗന്റ് എഡിഷന്’ പ്രധാന സവിശേഷതകൾ.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം