ന്യൂഡൽഹി: ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്ന് കേന്ദ്രം. പലസ്തീനോടുള്ള ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് ഇന്ത്യ പിന്തുണ നൽകിയതായി വിദേശകാര്യ മന്ത്രാലയവക്താവ് അരിന്ദം ഭാഗ്ചി പറഞ്ഞു. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച ഓപ്പറേഷൻ അജയിന്റെ അവലോകന യോഗത്തിന് ശേഷം നടപടികൾ വിശദീകരിക്കവെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനു നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ എപ്പോഴും വാദിക്കുന്നത്. സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ ഇസ്രയേലുമായി സമാധാനത്തോടെ ജീവിക്കുന്ന പലസ്തീൻ എന്ന നിലപാട് എക്കാലവും തുടരുമെന്നും ഭാഗ്ചി പറഞ്ഞു.
മാനുഷിക നിയമം പാലിക്കാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും പ്രതികരിക്കാനുള്ള ആഗോള ഉത്തരവാദിത്തമുണ്ട്. ഓപ്പറേഷൻ അജയ് പ്രകാരം ചാർട്ടേഡ് വിമാനത്തിൽ 230 ഇന്ത്യക്കാരെ വെള്ളിയാഴ്ച് ഇസ്രയേലിൽ നിന്ന് തിരികെ എത്തിക്കും. വിമാനം ഇന്ന് വൈകിട്ട് ടെൽ അവീവിൽ എത്തും. ഇന്ത്യ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ പരിക്കേറ്റ മലയാളി നഴ്സ് ഷീജയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം