തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നേരെ ചൊവ്വേ നടക്കുന്ന ഒരു വകുപ്പിനെ ബോധപൂര്‍വം താറടിച്ചുകാണിക്കാനുള്ള ശ്രമമുണ്ടായെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിയേയും ഓഫീസിനേയും കരിവാരി തേച്ചു. കള്ള വാർത്ത ബോധപൂർവ്വം സൃഷ്ടിച്ചു. വീഴ്ച പറ്റിയെങ്കിൽ തുറന്ന് സമ്മതിക്കാൻ മനസ് വേണം. ഇത്തരം ആരോപണങ്ങളിലൂടെ സർക്കാരിനെയല്ല നാടിനെയാണ് താറടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമനക്കോഴ കേസിന് പിന്നിലുള്ള ഗൂഢാലോചന നടന്നത് പ്രതിപക്ഷ ഭാഗത്ത് നിന്നാണെന്നാണ് സൂചന നൽകുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മാധ്യമങ്ങളെ അദ്ദേഹം അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ ആരോപണവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിൽ വസ്തുതയില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. അഭിമാനകരമായി പ്രവർത്തനം നടത്തുന്ന വകുപ്പിനെ ബോധപൂർവം താറടിക്കാനുള്ള ശ്രമം നടത്തി.
ബോധപൂർവമായി ഉണ്ടാക്കിയ കള്ളകഥക്ക് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങൾ ഈ വാർത്തയെ വളച്ചൊടിച്ചൊടിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങൾ വാർത്തയെ കൈകാര്യം ചെയ്യുന്ന രീതിയെയും മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തെയും വിമർശിച്ചു. പ്രതിപക്ഷത്ത് നിന്നാണോ ഇങ്ങനെയൊരു ഗുഢാലോചനയുണ്ടയതെന്ന ചോദ്യത്തിന് പ്രതിപക്ഷത്ത് നിന്നല്ലാതെ ഭരണപക്ഷത്ത് നിന്ന് ഗുഢാലോചനയുണ്ടാകുമോ എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നിൽക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമയ്ക്കാൻ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്, അവർ അവിടേക്ക് എത്താൻ മറ്റാരെങ്കിലും പിന്നിൽ പ്രവർത്തിച്ചോയെന്നാണ് അറിയാനുള്ളത്. ഈ രീതിയിലാണോ പോകേണ്ടതെന്ന് സ്വയം വിമർശനപരമായി കാണണം. ഇത് സർക്കാരിനെ താറടിക്കുന്നത് മാത്രമല്ല. ഇത് നാടിനെയാണ് അപകീർത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം