ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് ഭൂമിയിലെത്തിച്ച സാമ്പിളുകളില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബണിന്റെയും ജലത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായി നാസ. സാമ്പിളുകളുടെ ചിത്രം നാസ പുറത്തുവിടുകയും ചെയ്തു.
സെപ്റ്റംബര്‍ 24 നാണ് ബെന്നുവില്‍ നിന്നും ശേഖരിച്ച ശിലാപാളികളും മണ്ണും അടങ്ങുന്ന സാമ്പിളുകള്‍ സൂക്ഷിച്ച പേടകം ഒസൈറിസ് റെക്സ് പേടകത്തില്‍ നിന്ന് വേര്‍പെട്ട് ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്.
60 ഗ്രാം സാമ്പിള്‍ ശേഖരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സാമ്പിള്‍ പേടകത്തിലുണ്ടായിരുന്നു. സാമ്പിളുകളുടെ പ്രാഥമിക വിശകലനത്തിലാണ് കാര്‍ബണിന്റേയും ജലത്തിന്റെയും സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതാദ്യമായാണ് ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഇത്രയധികം കാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം