ന്യൂഡല്‍ഹി: ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ദൗത്യവുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷന് അജയ്’ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.
‘ഇസ്രായേലില്‍ നിന്ന് ഇന്ത്യാക്കാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് ഓപ്പറേഷന് അജയ് ആരംഭിക്കുന്നു. പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്, ”-വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സാമൂഹ്യ മാധ്യമമായ എക്സിലൂടെ അറിയിച്ചു.
തിരിച്ചു വരാന്‍ താത്പര്യമുളളവരെ മാത്രമെ മടക്കിയെത്തിക്കുകയുളളൂ. മടങ്ങാന്‍ താത്പര്യമുളളവര്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. ഇന്ത്യൻ സമയം രാത്രി 11.30 ക്ക് ടെൽ അവീവിൽ നിന്ന് ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെടും. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം തുടങ്ങിയതായി എംബസി അറിയിച്ചു.
നേരത്തേ വിവിധ ലോക രാജ്യങ്ങള്‍ ഇസ്രായേലില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചിക്കാന് തുടങ്ങിയിരുന്നു. ഇസ്രായേലില്‍ 18000ത്തില്‍ പരം ഇന്ത്യാക്കാരുണ്ടെന്നാണ് കണക്ക്. നിയമവിധേയമായല്ലാതെ ഇസ്രായേലില്‍ ജോലി ചെയ്യുന്നവരെ കൂടി കണക്കിലെടുത്താല്‍ സംഖ്യ ഇനിയും കൂടും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം