ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. അഫ്ഗാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്റെ 273 റൺസ് വിജയലക്ഷ്യം അനയാസം മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. രോഹിത് ശർമയുടെ (84 പന്തിൽ 131) അതിവേഗ സെഞ്ചുറി കരുത്തിൽ 35 ഓവറിൽ വിജയം പൂർത്തിയാക്കി.
രോഹിത് -ഇഷാന് കിഷന് കൂട്ടുക്കെട്ട് ഒന്നാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടിചേര്‍ത്തു. 63 പന്തിലായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗത്തിലുളള സെഞ്ച്വറിയായിരുന്നു ഇത്. അഞ്ച് സിക്സും 16 ഫോറുമാണ് രോഹിത് അടിച്ചുകൂട്ടിയത്. വിരാട് കോഹ്ലി പുറത്താവാതെ 55 റണ്‍സും ഇഷാന് കിഷന് 47 റണ്‍സുമെടുത്തു.
ഇഷാന് കിഷന് 19-ാം ഓവറില്‍ റാഷിദ് ഖാന് വിക്കറ്റ് നല്കി മടങ്ങി. 47 പന്ത് നേരിട്ട താരം രണ്ട് സിക്സും അഞ്ച് ബൗണ്ടറിയും അടിച്ചു. റാഷിദ് ഖാന് തന്നെയാണ് രോഹിതിനെയും പുറത്താക്കിയത്. പിന്നീട് വിരാട് കോഹ്ലി- ശ്രേയസ് അയ്യര്‍ (25) കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ അഫ്ഗാനിസ്ഥാന്റേത് തുടക്കം മോശമായിരുന്നു. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമര്‍സായ് (62) എന്നിവരുടെ ഇന്നിംഗ്സാണ് നല്ല സ്കോറിലേക്ക് എത്തിച്ചത്.
ഇന്ത്യയ്ക്കായി ബൗളിംഗിൽ ജസ്പ്രീത് ബുംറ തിളങ്ങി. 39 റൺസ് വിട്ടു നൽകി പത്ത് ഓവറിൽ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഹർദിക് പാണ്ഡ്യ രണ്ടും ഷർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം