മലപ്പുറം: പിഴ ഒടുക്കുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് വിജിലന്‍സിന്റെ പിടിയില്‍. മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് സുഭാഷ് കുമാറിനെയാണ് 5,000 രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി സ്വദേശിയായ പ്രവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പരാതിക്കാരന് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് വാങ്ങാതെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന് പഞ്ചായത്ത് അധികൃതര്‍ 52,000 രൂപ പിഴ വിധിച്ചിരുന്നു. അവധിക്ക് ശേഷം തിരികെ പോകേണ്ടതിനാല്‍ പരാതിക്കാന് പിഴ ഒടുക്കുന്നതിന് ഹെഡ് ക്ലര്‍ക്കിനെ കണ്ടപ്പോള്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരന് ഈ വിവരം മലപ്പുറം വിജിലന്‍സ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ്. എം. ഷഫീഖിനെ അറിയിച്ചു.
തുടര്‍ന്ന് ഇന്ന് ഉച്ചയോടെ പഞ്ചായത്ത് ഓഫീസില്‍ വച്ച്, പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ സുഭാഷ് കുമാറിനെ കയ്യോടെ പിടികൂടുകയായിരുന്നു എന്ന് വിജിലന്‍സ് സംഘം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം