കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി മുതലായ ജെ.സി.ബി മോഷ്ടിച്ച് മറ്റൊരു ജെ.സി.ബി കൊണ്ടു വെച്ചു. സംഭവത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനപകടത്തില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ ജെസിബി ആണ് ഉടമയുടെ നേതൃത്തിലുള്ള സംഘം കടത്തിയത്.
സെപ്റ്റംബർ 19 ന് സുധീഷ് എന്ന ചെറുപ്പക്കാരന്റെ മരണത്തിന് കാരണമായ വാഹനമാണ് പ്രതികള്‍ മോഷ്ടിച്ചത്. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇൻഷൂറൻസോ നമ്പർ പ്ലേറ്റോ, ലൈറ്റോ ഇല്ലായിരുന്നു. വാഹനത്തിന് ലൈറ്റ് ഇല്ലാത്തതായിരുന്നു അപകട കാരണം.
എന്നാൽ ഫിറ്റ്നസില്ലാത്ത വാഹനം കേസിൽ ഉടമയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രതികള്‍ ജെ.സി.ബി മോഷ്ടിച്ചത്. പ്രതികള്‍ മോഷ്ടിച്ച തൊണ്ടി മുതലായ ജെ.സി.ബിയും പൊലീസ് കണ്ടെത്തി.
ജെസിബി ഉടമയുടെ മകൻ മാര്ട്ടിൻ മാതാളിക്കുന്നേല്, തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി, കൂമ്ബാറ സ്വദേശി ജയേഷ്കീഴ്പ്പള്ളിയില്, മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു തിരുവമ്ബാടി പൊന്നാങ്കയം ദിലീപ് കുമാര്‍, തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയില്‍ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം