വൻ ഹൈപ്പോ പ്രൊമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ വന്ന് വിജയക്കിരീടം ചൂടിയിരിക്കുകയാണ് ‘കണ്ണൂർ സ്ക്വാഡ്’. ഈ വർഷം മലയാളത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മമ്മൂട്ടി ചിത്രം മാറുമ്പോള്‍, മലയാളികള്‍ക്കും ആവേശത്തിമിര്‍പ്പ്. മികച്ച മൗത്ത് പബ്ലിസിറ്റിയോടെ തുടക്കമായ ചിത്രം ഇപ്പോൾ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂർ സ്ക്വാഡിന് ശേഷം ഒരുപിടി സിനിമകൾ പുറത്തിറങ്ങിയെങ്കിലും അവയെ എല്ലാം മറികടന്ന് ‘സൂപ്പർ സ്ക്വാഡി’ന്റെ കളക്ഷൻ തേരോട്ടം തുടരുകയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ ട്വീറ്റ് പ്രകാരം കേരളത്തിൽ നിന്നുമാത്രം കണ്ണൂർ സ്ക്വാഡ് നേടിയത് 32.72 കോടിയാണ്. ആഗോളതലത്തിൽ 67.35 കോടി മമ്മൂട്ടി ചിത്രം നേടിയെന്നും ഇവർ പറയുന്നു. അങ്ങനെ എങ്കിൽ മൂന്നാം വാരാന്ത്യത്തിന് മുൻപ് തന്നെ 70 കോടി നേടി കണ്ണൂർ സ്ക്വാഡ് മുന്നേറും എന്നാണ് വിലയിരുത്തലുകൾ. വിദേശ നാടുകളിലും കണ്ണൂർ സ്ക്വാഡ് മികച്ച നേട്ടം കൊയ്യുകയാണ്.
നോർത്ത് അമേരിക്കയിൽ നിന്നും 1.71 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. പന്ത്രണ്ടാം ദിവസത്തെ മാത്രം റിപ്പോർട്ട് ആണിത്. ജിസിസിയും മികച്ച നേട്ടം തന്നെ ആണ് റോബി വർഗീസ് രാജ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം, സിംഗപ്പൂരിൽ റിലീസിന് ഒരുങ്ങുകയാണ് കണ്ണൂർ സ്ക്വാഡ്. നാളെ മുതൽ(സെപ്റ്റംബർ12) ആകും ഇവിടെ ചിത്രം റിലീസിന് എത്തുക. കാനഡയിൽ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇവിടെയും മൂന്നാം വാരം പിന്നിട്ട ചിത്രത്തിന് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്.
സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത് റോബി വർഗീസ് രാജ് ആണ്. റോണി, മഹമ്മദ് ഷാഫി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, റോണി, മനോജ് കെ യു, തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം