തിരുവനന്തപുരം: കിലയില്‍ 11 അനധികൃത നിയമനങ്ങള്‍ നടത്തിയ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരികി കയറ്റിയ ശിവൻകുട്ടി സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മുൻകൂര്‍ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് ശിവൻകുട്ടി തെറ്റിച്ചത്. ശിവൻകുട്ടി കിലാ ചെയര്‍മാനായിരുന്ന കാലയളവിലെ നിയമനങ്ങള്‍ എല്ലാം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഞ്ചിയൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സൂര്യ ഹേമന്റെ നിയമനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വിവിധ മന്ത്രിമാര്‍ നടത്തുന്ന ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. അനധികൃതമായി നിയമിച്ച എല്ലാവരെയും ഉടൻ പിരിച്ചുവിടാൻ സര്‍ക്കാര്‍ തയ്യാറാവണം. സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് പിൻവാതില്‍ നിയമനങ്ങള്‍ വരുത്തി വയ്‌ക്കുന്നത്. ജോലിക്ക് അര്‍ഹരായ യുവാക്കളോടുള്ള കൊടും ചതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വിവിധ മന്ത്രിമാര്‍ നടത്തുന്ന ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. ജോലിക്ക് അര്‍ഹരായ യുവാക്കളോടുള്ള കൊടും ചതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബിജെപി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















