വൈജയന്തി മൂവീസിന്റെ ബാനറില്‍ നാഗ് അശ്വിന് സംവിധാനം ചെയ്ത് പ്രോക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എ.ഡി. കോമിക് കോണ്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം കമലഹാസന്, അമിതാഭ് ബച്ചന്, ദീപിക പദുക്കോണ്‍, ദിഷാ പഠാണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്.
ഇപ്പോള്‍ ചിത്രത്തിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബച്ചന്റെ 81ാം പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ കല്‍ക്കി 2898 എ.ഡി 2024 ജനുവരി 12-ന് തിയറ്ററുകളിലെത്തും. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം