ഒരു മരുമകളും അമ്മായിഅമ്മയും തമ്മിലുണ്ടായ കലഹത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
മഹാരാഷ്ട്രയിലെ താനെ ഏരിയയിലെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളിൽ മരുമകൾ വൃദ്ധയായ അമ്മായി അമ്മയെ അതിക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങളാണുള്ളത്. അമ്മായിഅമ്മയെ മരുമകൾ കടിയ്ക്കുന്നതും അടിയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീടിന്റെ ലീവിങ് ഏരിയയിൽ ഇരിക്കുന്ന വൃദ്ധയായ ഒരു സ്ത്രീയുടെ അടുത്തേക്ക് ആരോഗ്യവതിയായ മറ്റൊരു സ്ത്രീ ഉറക്കെ ശകാരിച്ചു കൊണ്ട് വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം നടക്കുന്നു. മരുമകൾ പറഞ്ഞ കാര്യം അമ്മായിഅമ്മ അനുസരിക്കാൻ കൂട്ടാക്കാതെ വന്നതോടെ വാക്കു തർക്കം കയ്യേറ്റത്തിലേക്ക് മാറുന്നു.
തുടർന്ന് അമ്മായിഅമ്മയെ അവർ ഇരുന്ന സ്ഥലത്തു നിന്നും മരുമകൾ നിലത്തേക്ക് വലിച്ചിടുകയും മർദ്ദിക്കുകയും ചെയ്യുന്നു. വീഡിയോ അവസാനിക്കുമ്പോൾ അമ്മായിഅമ്മ നിലത്ത് അവശയായി കിടക്കുന്നതും മരുമകൾ അവർക്ക് സമീപത്തായി ഒരു ഇരിപ്പിടത്തിൽ അവരെ ഉച്ചത്തിൽ ശകാരിച്ചുകൊണ്ട് ഇരിക്കുന്നതുമാണ് കാണാൻ സാധിക്കുക. ഇവരുടെ വഴക്ക് വീട്ടിലെ മറ്റൊരു സ്ത്രീ അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന് ഇടയ്ക്കിടയ്ക്ക് നോക്കുന്നതും വീഡിയോയിൽ കാണാം.
⚠sensitive video
Kalesh b/w Daughter-in-law and mother-in-law (Daughter-in-law verbally abused,Bites and Beats up mother-in-law)
pic.twitter.com/IU0HLOUfVM— Ghar Ke Kalesh (@gharkekalesh) October 10, 2023
null
താനെയിലെ സിദ്ധാർത്ഥ് നഗർ ഏരിയയിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്ന ഈ വീഡിയോ ഒരു സാമൂഹിക പ്രവർത്തകന്റെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ അദ്ദേഹം ഇത് തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. വീഡിയോയ്ക്കൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ പ്രകാരം മർദ്ദനത്തിനിരയായ പ്രായമായ സ്ത്രീ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ലിമിറ്റഡിൽ ജോലി ചെയ്യുന്ന 53 -കാരിയായ കോമൾ ലളിത് ദയരാമണിയാണ്.
വൃദ്ധയെ മരുമകൾ അസഭ്യം പറയുകയും കടിക്കുകയും മർദിക്കുകയും ചെയ്തതായും ഈ കുറിപ്പിൽ പറയുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും താനെ സിറ്റി പൊലീസും അറിയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം