സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട് 2016 മുതൽ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം രൂപയിലധികമാണ് കേരള ബ്ലാസ്റ്റേഴ്സ് നല്‍കാനുള്ളത്. കുടിശിക തുകയായ 1,34,20415 രൂപ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കത്തില്‍ പൊലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സി.ഇ.ഒക്കാണ് കത്ത് നല്‍കിയത്.
എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തിയ ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരങ്ങളില്‍ സുരക്ഷ ഒരുക്കിയതുമായി ബന്ധപ്പെട്ടുള്ള തുക കുടിശ്ശികയാണെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന പൊലീസ് മേധാവി കേരള ബ്ലാസ്റ്റേഴ്സ് സി.ഇഒ വിരെന് ഡി സില്‍വക്ക് കത്തയച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഓരോ മത്സരത്തിനും 650 പൊലീസുകാരുടെ സുരക്ഷയാണ് ഒരുക്കുന്നത്. കഴിഞ്ഞ മത്സരത്തിനു മുൻപും പണം ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.
രോഗിക്ക് കഴിക്കാൻ നൽകിയ ഭക്ഷണം കഴിച്ച് തെരുവ് നായ
എന്നാല്‍, ഇക്കാര്യം ഉന്നയിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സ് മറുപടി നൽകിയില്ലെന്നും പോലീസ് വിശദീകരിക്കുന്നു. തുക എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപേക്ഷ സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ എത്രയും വൈകാതെ തുക ചെക്കായോ ഡിഡിയായോ അയക്കണമെന്നാണ് കത്തില്‍ പറയുന്നത്. കത്തുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം