ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ വാർഡിൽ രോഗിക്ക് കഴിക്കാൻ നൽകിയ ഭക്ഷണം കഴിച്ച് തെരുവ് നായ. സംഭവത്തിന്റെ വീഡിയോ വൈറലായി. ഉത്തർപ്രദേശിലെ മൊറാദാബാദിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. രോഗിയുടെ ഭക്ഷണം കഴിക്കുന്ന തെരുവ് നായയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
വീഡിയോ വൈറലായതോടെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) വിശദീകരണവുമായി രംഗത്തെത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു.
ये दुर्लभ तस्वीर उत्तर प्रदेश के मुरादाबाद ज़िला अस्पताल की है। मरीज़ बेड पर लेटा है और बग़ल में रखा उसका खाना आवारा कुत्ता खा रहा।@DMMoradabad #Moradabad @Comm_Moradabad @CMOfficeUP pic.twitter.com/SeflNOp4Kb
— UP Moradabad (@Up_Moradabad) October 10, 2023
null
ഏകദേശം 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്.
ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി
രോഗിയുടെ അരികിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവും പാലും നായ കഴിക്കുന്നതായാണ് വീഡിയോ. ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ടിന്റെ (സിഎംഎസ്) നേതൃത്വത്തിൽ അന്വേഷിക്കുമെന്നും സിഎംഒ ഡോ. കുൽദീപ് സിംഗ് പറഞ്ഞു. ആശുപത്രി വാർഡുകളിലെ വാർഡിലേക്ക് ഒരു മൃഗവും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം